പത്തനംതിട്ടയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി ; പ്രതികൾ പിടിയിൽ

പത്തനംതിട്ട പന്തളം ഐരാണിക്കുടിയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി .പന്തളം സ്വദേശികളായ ജിബിൻ, രാഹുൽ, അനന്തു എന്നിവരാണ് പിടിയിലായത്. എ.ഡി.ജി.പിയുടെ സ്പെഷൽ ഡ്രൈവിൽ ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത് .

ഇന്ന് പുലർച്ചെ 5 മണിക്ക് മുടിയൂർക്കോണം ഐരാണിക്കുടി പാലത്തിന് സമീപത്ത് നിന്നാണ് പിടിയിലായത്.ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.

കൈപ്പട്ടൂർ കൊടുവന്നത്ത് വീട്ടിൽ ജിബിൻ കെ ജോയ് (22), അടൂർ പന്നിവിഴ പനവേലിൽ വീട്ടിൽ മഹേഷ് കുമാർ, ള്ളനാട് ചിറക്കരോട്ട് വീട്ടിൽ അനന്ദു അനിൽ (2O) എന്നിവരാണ് പിടിയിലായത്.ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവിൻ്റെ ചില്ലറ വിൽപ്പന നടത്തുന്നവരാണ് പ്രതികൾ.

നർക്കോട്ടിക്ക് ഡിവൈഎസ്പി പി വിദ്യാധരൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ് ഐ അജി ശാമുവേൽ, എ എസ് ഐ അജികുമാർ, സി പി ഒ മാരായ മിഥുൻ, അഖിൽ, ശ്രീരാജ്, സുജിത്ത്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പന്തളം എസ് എച്ച് ഒ എസ്.ശ്രീകുമാർ, എസ് ഐ ശ്രീജിത്ത് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here