
കൊവിഡിൽ ജാഗ്രതവേണമെന്നും നേരിടാൻ കേരളം പൂർണ സജ്ജമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് പൊതു ജാഗ്രതാ നിർദേശം നൽകി. ജില്ലകൾക്ക് പ്രത്യേകം ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ വരുന്നു എന്നതിനാൽ ജാഗ്രത ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ സാംപിളുകളിൽ ജനിതകശ്രേണീകരണ പരിശോധന നടത്തുമെന്നും ഇതിനായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാക്സിനേഷൻ സെന്ററുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ഓർമപ്പെടുത്തി.
പ്രായമുള്ളവരെയും മറ്റ് രോഗങ്ങളുള്ളവരെ ശ്രദ്ധിക്കണം. ചൈനയിലെ സാഹചര്യം നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണ്. ഉത്കണ്ഠയുടെ ആവശ്യമില്ലെന്നും സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here