പ്രൊഫ എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

പ്രമുഖ സാഹിത്യ വിമര്‍ശകന്‍ പ്രൊഫസര്‍ എം. തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം. ആശാന്റെ സീതായനം എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്‌ക്കാരം. മികച്ച വിവര്‍ത്തനത്തിനുള്ള പുരസ്‌ക്കരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു.

വാമനാചാര്യന്റെ കാവ്യാലങ്കാര സൂത്രവൃത്തി എന്ന കൃതിക്കാണ് പുരസ്‌ക്കാരം. കേന്ദ്ര സാഹിത്യ അക്കാദമിയിലെ എമിനന്റ് അംഗമായി സി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. എം ടി വാസുദേവന്‍ നായര്‍ക്ക് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് സി. രാധാകൃഷ്ണന്‍. കെ പി. രാമനുണ്ണി, വിജയലക്ഷ്മി, മഹാദേവന്‍ തമ്പി എന്നിവരെ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ ഉള്‍പ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News