ദില്ലിയിൽ അതിശൈത്യം

ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് അതിരൂക്ഷമായി തുടരുകയാണ്. ദില്ലിയിൽ ഏറ്റവും കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെൽഷ്യസിലെത്തി. എന്നാൽ ദില്ലിയിൽ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി .

മൂടൽ മഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദില്ലിയിൽ നിന്നും പുറപ്പെടേണ്ട എട്ട് ട്രെയിനുകളാണ് വൈകി ഓടുന്നത് . കഴിഞ്ഞദിവസം മൂടൽമഞ്ഞ് കാഴ്ച മറച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലും പഞ്ചാബിലുമായി നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News