ബഫർസോണിൽ ഇനി ആശങ്ക വേണ്ടാ, പഴുതടച്ച സംവിധാനങ്ങൾ സജ്ജം; എം.ബി രാജേഷ്

ബഫർസോൺ വിഷയത്തിൽ ഇനി യാതൊരു ആശങ്കയും വേണ്ടെന്ന് എം.ബി രാജേഷ്. പ്രശ്നങ്ങൾ പരിഹരിക്കാൻ പഴുതടച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനത്തോടെ ബഫർസോൺ ആശങ്ക ദൂരീകരിക്കപ്പെട്ടുവെന്നും ദൂരപരിധിയെപ്പറ്റിയുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർവേനമ്പർ അടക്കം ഉൾപ്പെടുത്തിയ പുതിയ സർവേ റിപ്പോർട് വരുംദിവസങ്ങളിൽ പ്രദര്ശിപ്പിക്കുമെന്നും പരാതികൾ കേൾക്കാനും പരിഹരിക്കാനും പഴുതടച്ച സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെയും മന്ത്രി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ അവസരവാദ നിലപാട് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും പൊതുജനമധ്യത്തിൽ അവ തുറന്നുകാട്ടപ്പെട്ടുകഴിഞ്ഞെന്നുമാണ് മന്ത്രി പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here