തലച്ചുമടും ബാഗുകളുമായി ട്രെയിനിനു മുന്നിൽ വയോധികമാർ; രക്ഷപ്പെടുത്തി പൊലീസ്

തലച്ചുമടും ബാഗുകളുമായി റെയിൽവേ ട്രാക്കിൽ കുടുങ്ങിപ്പോയ രണ്ട് വയോധികമാരെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. മധ്യപ്രദേശിലെ ഹൊഷങ്കാബാദിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വയോധികമാർ റെയിൽവേ ട്രാക്കുകൾ കടന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കവേ ദൂരെ നിന്നും ട്രെയിൻ വന്നു.

ഇതു കണ്ട ഇവർ അതേ ട്രാക്കിലൂടെ തന്നെ ഓടിയെത്തുകയായിരുന്നു. ഇതുകണ്ട റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ഇരുവരെയും കൈപിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു. സമീപമുണ്ടായിരുന്ന യാത്രക്കാരും സഹായത്തിനെത്തി.

ആർപിഎഫ്, ജിആർപി ഉദ്യോഗസ്ഥന്മാർ ജാഗ്രത പുലർത്തിയതുകൊണ്ടാണ് രണ്ടുപേരെ രക്ഷപ്പെടുത്താനായതെന്നും എല്ലായ്പ്പോഴും ഓവർ ബ്രിഡ്ജിലൂടെ തന്നെ പ്ലാറ്റ്ഫോമിലേക്ക് കടക്കാന്‍ ശ്രമിക്കണമെന്നും വീഡിയോ പങ്കുവച്ച് റെയിൽവേ മന്ത്രാലയം കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News