കോവിഡ് വ്യാപനത്തെക്കുറിച്ച് അനാവശ്യഭീതി ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമെന്നതിനാൽ അനാവശ്യഭീതി ഒഴിവാക്കണമെന്ന് ഐ.എം.എ സംസ്ഥാനഘടകം അറിയിച്ചു.
‘ചില രാജ്യങ്ങളിൽ വ്യാപിക്കുന്നത് ഒമിക്രോൺ വേരിയന്റിന്റെ ഉപവകഭേദമായതിനാൽ, അവ ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ സാമൂഹികമാധ്യമങ്ങളിൽ കോവിഡിനെക്കുറിച്ച് ഭീതിജനകമായ കാര്യങ്ങൾ പരത്തുന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തള്ളിക്കളയുന്നു. കോവിഡുമായി ഒത്തിണങ്ങിപോകുന്ന രീതി ദീർഘകാലം തുടരേണ്ടിവരും എന്നതാണ് വസ്തുത’; ഐ.എം.എ പത്രക്കുറിപ്പിൽ പറയുന്നു.
വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 5.37 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൈന, യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയത് ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here