പഠാനിലെ ‘കുമ്മേസേ’യെത്തി; മാസായി ഷാരൂഖ്; ഹോട്ട് ലുക്കിൽ ദീപിക

ഷാരൂഖ് ഖാൻ ദീപിക പദുക്കോൺ ചിത്രം ‘പഠാനി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കുമ്മേസേ’ എന്ന ഗാനം ഗാനം പുറത്തിറക്കി മിനിറ്റുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് കാഴ്‍ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ഹരിചരണ്‍ ശേഷാദ്രി, സുനിത സാരഥി എന്നിവരാണ് പാടിയിരിക്കുന്നത്. ചൈതന്യ പ്രസാദിന്റേതാണ് വരികള്‍. ഷാരൂഖ് ഖാൻ ചിത്രം ബഹിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ’. ആദ്യ ഗാനം ബേഷറം റാംഗ് ഗാനരംഗത്തില്‍ ദീപികയുടെ വേഷം സംബന്ധിച്ച് നിരവധി വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശം. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വരെ ഗാനരംഗത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ചു പ്രതിഷേധിച്ചിരുന്നു.

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പഠാന്‍. സിദ്ധാര്‍ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here