കോവിഡ് കേസുകളിലെ വർദ്ധനവ്; താജ്മഹലിൽ നിയന്ത്രണം

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. താജ്മഹൽ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

രാജ്യത്തെ കോവിഡ് കേസുകൾ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ലോക്സഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞിരുന്നു. മാസ്ക്, സാനിട്ടൈസർ തുടങ്ങിയവ ഉപയോഗിക്കണമെന്നും ഉത്സവസീസണുകളിൽ ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 5.37 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൈന, യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയത് ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News