സന്തോഷ് ട്രോഫി: 16 പുതുമുഖങ്ങളുമായി കേരളം

സന്തോഷ് ട്രോഫി  ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങളുമായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ സ്വദേശിയും ഗോളിയുമായ വി. മിഥുനാണ് ക്യാപ്റ്റൻ.

 യുവനിരക്ക് പ്രാധാന്യം നൽകിയാണ് പുതിയ ടീമിനെ നിശ്ചയിച്ചത്. സന്തോഷ് ട്രോഫി നേടിയ കഴിഞ്ഞ ടീമിൽ നിന്നും മൂന്ന് പേർക്ക് മാത്രമാണ് പുതിയ ടീമിൽ ഇടം ലഭിച്ചത്. മിഥുൻ , നിജോ ഗിൽബർട്ട്, വിഘ്നേഷ് എന്നിവരൊഴികെ എല്ലാവരും പുതുമുഖങ്ങളാണ്. 22 അംഗ ടീമിനെയാണ് കൊച്ചിയിൽ പ്രഖ്യാപിച്ചത്. പി ബി രമേശാണ് പരിശീലകൻ.

   മികച്ച പ്രകടനം നടത്തി ഫൈനൽ റൗണ്ടിലേയ്ക്കു ക്വാളിഫൈ ചെയ്യാമെന്നു പ്രതീക്ഷിക്കുന്നതായി വി മിഥുൻ പറഞ്ഞു. പുതുമുഖങ്ങളാണ് ടീമിലുള്ള തെങ്കിലും, പരിചയസമ്പന്നരാണ് എല്ലാവരുമെന്നും, ഒരുമയുള്ള ടീമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ ജേതാക്കളായ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മൽസരങ്ങൾ 26 മുതൽ  കോഴിക്കോട്ട് നടക്കും. രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യ മൽസരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel