ജനവിരുദ്ധമായ ഒരു പ്രവണതയും പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ല; എം വി ഗോവിന്ദൻമാസ്റ്റർ

ജനവിരുദ്ധമായ ഒരു പ്രവണതയും പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ .കമ്മ്യുണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപിടിച്ചാകണം പ്രവർത്തിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു . തെറ്റ്തിരുത്തൽ എന്നത് പാർട്ടിജീവിതത്തിലുടനീളം തുടരണം എന്നും കേന്ദ്ര സർക്കാർ സംസ്ഥാനസർക്കാരിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .

അതോടൊപ്പം സർക്കാറിന് കടംഎടുക്കാനുള്ള സാധ്യത തന്നെ ഇല്ലാതാക്കി ,കേരളത്തിന് നൽകുമെന്ന് പറഞ്ഞ ഒരു പദ്ധതിയും തന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്താനുള്ള ശ്രമം Rss നടത്തുന്നു , ജനു 20 മുതൽ 31 വരെ കേന്ദ്രവിരുദ്ധ പ്രചാരണ പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു . ഇത് ഭാവിയിൽ വലിയ പ്രക്ഷോഭം ഉണ്ടാക്കും . മാധ്യമരംഗത്തെ തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും , പാർട്ടിയുടെ ജനകീയസമ്പർക്കം ശക്തിപ്പെടുത്തും , PB അംഗങ്ങൾ മുതൽ ബ്രാഞ്ച് അംഗങ്ങൾ വരെ കേരളത്തിലെ എല്ലാ വീടുകളും സന്ദർശിക്കും എന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു . ജനുവരി 1 മുതൽ 21 വരെയാണ് ഗൃഹസന്ദർശനം .

ബഫർസോൺ വിഴിഞ്ഞം പോലെ രാഷ്ട്രീയമായി ഉപയോഗപെടുത്താൻ കോൺഗ്രസ് നോക്കി . എന്നാൽ അത് അവരെ തിരിഞ്ഞ് കൊത്തി . ബഫർസോൺ പരിധി 12km ആക്കിയത് Udf സർക്കാർ ആണ് . ജനവിരുദ്ധമായ ഒരു നിലപാടും പാർട്ടിയും സർക്കാറും സ്വീകരിക്കില്ല . ബഫർസോൺ വകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല . തെറ്റായ ഒരു പ്രവണതയെയും പാർട്ടി അംഗീകരിക്കില്ല . മന്ത്രിമാർ നല്ല പ്രവർത്തനമാണ് കാഴ്ച വെക്കുന്നത് എന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News