
പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്‌റ്റിലായി. കാസർകോടുള്ള ലോഡ്‌ജ് കേന്ദ്രീകരിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലാണ് അറസ്‌റ്റ്.
കാസർകോഡ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന ജാസ്മിൻ, കാസർകോഡ് സ്വദേശി അബ്ദുൾ സത്താർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പട്‌ളയിലെ ജെ ഷൈനിത്ത് കുമാർ, ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ പ്രശാന്ത്, ഉപ്പള മംഗൽപാടിയിലെ മോക്ഷിത് ഷെട്ടി എന്നിവരെ അറസ്‌റ്റ് ചെയ്തിരുന്നു.
ജാസ്മിൻ പെൺകുട്ടികളെ ഇടപാടുകാർക്ക് കൈമാറുന്ന സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. ചെർക്കള, കാസർകോട്, മംഗളൂരു, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ഒറ്റക്കും കൂട്ടമായും പീഡിപ്പിച്ചുന്നാണ് പെൺകുട്ടിയുടെ മൊഴി. മയക്കുമരുന്ന് നൽകിയും പീഡിപ്പിച്ചു..ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി വിവരം വെളിപ്പെടുത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here