പൊലിസിൽ ക്രിമിനലുകൾ വേണ്ട: മുഖ്യമന്ത്രി

ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന ആ പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.വിരമിച്ച പൊലീസുകാരുടെ പ്രശ്ങ്ങൾക്ക് സർക്കാർ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുണ്ട്.ക്രിമിനൽ സ്വഭാവ,സാമൂഹ്യ നിന്ദ ഉള്ളവരെ സേനയിൽ വേണ്ടെന്നും അവർക്കെതിരെ കർശന നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനൽ സ്വഭാവമുള്ള പൊലിസുകാരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃകാപരമാണ്. മുമ്പ് പ്രായം കൂടിയവരോട് പോലും നിന്ദ്യമായിട്ടാണ് പൊലിസ് പെരുമാറിയിരുന്നത്. അന്നൊക്കെ പൊലിസ് സ്റ്റേഷൻ ഭയപ്പെടേണ്ട സ്ഥലമായിരുന്നു. ലോക്കപ്പ് മരണം ഉൾപ്പടെ കുപ്രസിദ്ധമായ സംഭവങ്ങൾ സ്റ്റേഷനുകളിൽ നടന്നു.ഇഎംഎസ് സർക്കാർ ലോക്കപ്പ് മർദ്ദനം പാടില്ല എന്ന് ഉത്തരവിട്ടു. അക്കാലത്തെ വലിയ പരിഷ്ക്കാരമായിരുന്നു അത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ കേരള പൊലിസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം മാറി.എം ടെക് ബിരുദധാരികൾ ഉൾപ്പെടെ നിരവധി
പ്രൊഫഷണലുകൾ ഇന്ന് സേനയിൽചേരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ആ സാഹചര്യങ്ങളിൽ പൊലീസ് അനിതരസാധാരണമായ സംയമനം കാണിക്കുന്നു.സമൂഹത്തിൻ്റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ടാണ് അതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സൈബർ കുറ്റങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പൊലീസ് സുസജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here