ഇഎസ്ഐസി ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കേന്ദ്രം തയാറാവണം

ഇഎസ്ഐസി ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്ന് ഡോ. വി ശിവദാസൻ എംപി.രാജ്യ സഭയിൽ ഇ.എസ്.ഐ.സി ആശുപത്രികളുമായി ബന്ധപ്പെട്ട ചോദ്യത്തിന് യൂണിയൻ തൊഴിൽ വകുപ്പ് സഹ മന്ത്രി രാമേശ്വർ തേലി നൽകിയ മറുപടി ഇ.എസ്.ഐ.സി ആശുപത്രികളുടെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണ്. രാജ്യത്തെ ഇ.എസ്.ഐ.സി ആശുപത്രികളിൽ ഏകദേശം 33,000 രോഗികൾക്ക് ഒരു ഡോക്ടർ എന്ന നിലക്കാണ് ഡോക്ടർ രോഗി അനുപാതമെന്ന് വി ശിവദാസൻ പറഞ്ഞു .

നിഷ്കർഷിക്കപ്പെടുന്ന ഡോക്ടർ രോഗി അനുപാതം 1000 രോഗികൾക്ക് ഒരു ഡോക്ടർ എന്ന നിലയിലാണെന്നിരിക്കെയാണ് ഇത്തരമൊരു അവസ്ഥ. നിലവിൽ 12.04 കോടി ഗുണഭോക്താക്കൾക്കായി സേവനം നടത്തുന്ന ഡോക്ടർമാരുടെ എണ്ണം കേവലം 3691 ആണ്. അതെ സമയം 2414 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. ആകെ മെഡിക്കൽ സ്റ്റാഫുകളിൽ 4416 പേർ കരാർ ജീവനക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

രാജ്യത്ത് ആകെയുള്ള 160 ഇ.എസ്.ഐ.സി ആശുപത്രികളിൽ 12 എണ്ണം കേരളത്തിലാണ് ഉള്ളത്. ഇവിടങ്ങളിലുൾപ്പെടെ നേരിടുന്ന ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി യൂണിയൻ സർക്കാർ യാതൊരു നടപടിയും കൈക്കൊള്ളാത്തത് പ്രതിഷേധാർഹമാണ്. ഇത് തിരുത്തുവാൻ യൂണിയൻ സർക്കാർ എത്രയും പെട്ടന്ന് തയാറാവണം എന്ന് ഡോ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel