ഭാരത് ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ ഓരോ കരണങ്ങൾ കണ്ടെത്തുകയാണെന്ന് രാഹുൽ ഗാന്ധി. കോവിദഃ കേസുകളിലെ വർദ്ധനവ് ചൂണ്ടിക്കാണിച്ച് ഭാരത് ജോഡോ യാത്ര നിർത്തിവെക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ ഗാന്ധി.
‘അവർ പുതിയ ആശയവുമായി വന്നിരിക്കുകയാണ്. കോവിദഃ വരുന്നെന്നും യാത്ര നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അവർ എനിക്ക് കത്തയച്ചിരുന്നു. യഥാർത്ഥത്തിൽ ഈ യാത്രയ്ക്ക് പിന്നിൽ ഒരുമിക്കുന്ന രാജ്യത്തിൻറെ ശക്തിയിലും സത്യത്തിലും അവർക്ക് ഭയമുണ്ട്’; രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നിലവിൽ രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്. ലോകത്താകമാനം കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്ര നിർത്തിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here