ഓണ്‍ലൈന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി റവന്യൂ വകുപ്പിനെ കൂടുതല്‍ ജനാധിപത്യവത്കരിക്കും : മന്ത്രി കെ രാജന്‍

ഓണ്‍ലൈന്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തി വകുപ്പിനെ കൂടുതല്‍  ജനാധിപത്യവല്ക്കരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. 2023ൽ സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പിലെ സേവനങ്ങളെക്കുറിച്ചുള്ള  ജനകീയ ഇ- സാക്ഷരത പരിപാടിക്ക് തുടക്കമിടും.

റവന്യൂ വകുപ്പുമായി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ സാധിക്കുന്ന ആവശ്യങ്ങളില്‍ ഒരു വീട്ടില്‍ ഒരാളെയെങ്കിലും മൊബൈലിലൂടെ അത് പഠിപ്പിക്കാന്‍ സാധിക്കുന്ന വിധത്തില്‍ കേരളത്തെ ആകെ അണിനിരത്തികൊണ്ടുള്ള ഇ സാക്ഷരതയ്ക്ക് വകുപ്പ് നേതൃത്വം നല്‍കും. കേരളത്തിലെ വിദ്യാര്‍ത്ഥികളെയടക്കം പങ്കാളികളാക്കി പ്രത്യേക പരിശീലനം നല്‍കി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക്  പ്രാപ്തമാക്കാന്‍ കഴിയുന്ന വിധത്തില്‍ ഇ സാക്ഷരരാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭരണപരിഷ്കാര വേദിയുടെ ആ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്  സംഘടിപ്പിച്ച ഭരണസാക്ഷരത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി കെ രാജന്‍.

ഓണ്‍ലൈനായി ഏറ്റവും അധികം സേവനങ്ങള്‍ നല്‍കുന്ന  റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഭൂനികുതി, ഇ-ഡിസ്ട്രിക്ട് വഴി സാക്ഷ്യപത്രങ്ങള്‍ക്ക് അപേക്ഷിക്കുന്ന രീതി, പോക്കുവരവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകള്‍ എന്നിവ ഭരണ സാക്ഷരതാ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഭരണപരിഷ്‌ക്കാര വേദിയുടെ സ്ഥാപക നേതാവ് പി ടി ഭാസ്‌ക്കരപണിക്കരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും മന്ത്രി  നിര്‍വഹിച്ചു. പി ടി ഭാസ്കരപ്പണിക്കരെ പോലെയുള്ളവർ ഉയർത്തിപ്പിടിച്ച ചിന്താഗതി പുലർത്താൻ സാധിച്ചപ്പോഴാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറിയതെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News