ADVERTISEMENT
പുതിയ കൊവിഡ് വകഭേദങ്ങൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പാര്‍ലമെന്റിനുള്ളില്‍ മാസ്‌ക് ധരിച്ച് പ്രധാനമന്ത്രിയും എംപിമാരും . കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ രാജ്യത്ത് വീണ്ടും കര്‍ശനമാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ന് പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ക്കായി ഭൂരിഭാഗം അംഗങ്ങളും മാസ്‌ക് ധരിച്ചെത്തിയത്.രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും.
സഭാ നടപടികള്‍ക്ക് മുമ്പായി എല്ലാ അംഗങ്ങളും മാസ്‌ക് ധരിക്കണമെന്ന് ലോക്‌സഭാ എംപി ഓം ബിര്‍ല നിര്‍ദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരെല്ലാം സഭാ നടപടികളിൽ മാസ്‌ക് ധരിച്ചാണ് പങ്കെടുത്തത്. രാജ്യസഭയിലും ഇന്ന് ഭൂരിഭാഗം അംഗങ്ങളും മാസ്‌ക് ധരിച്ചാണ് എത്തിയത്.സഭയിലെത്തിയ സന്ദര്‍ശകരും സുരക്ഷാ ജീവനക്കാരും മാസ്‌ക് ധരിച്ചിരുന്നു.
ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ വരാനിരിക്കെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചനകൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.