കൊളീജിയം വഴിയുള്ള ജഡ്ജ് നിയമന രീതി മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ കൊളീജിയം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. നിലവില്‍ സുപ്രീംകോടതിയുമായുള്ള പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജഡ്ജിമാരുടെ നിയമനത്തിന് ദേശീയ ജുഡീഷ്യല്‍ കമ്മീഷന്റെ ആവശ്യകത വീണ്ടും ഉയരുന്നുണ്ടോ എന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം രാജ്യസഭയില്‍ ഈ കാര്യം വ്യക്തമാക്കിയത്.

നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍ നിയമവും ഭരണഘടന ഭേദഗതിയും റദ്ദാക്കി കൊളീജിയം സംവിധാനം തുടരാന്‍ 2015ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കൊളീജിയത്തിലൂടെയുള്ള നിയമന രീതിയില്‍ സുതാര്യതയോ വസ്തുനിഷ്ഠതയോ സാമൂഹിക വൈവിധ്യമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയും അത് മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടും വിവിധ കോണുകളില്‍ നിന്നും നിവേദനങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി- സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന രീതി മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അയച്ചു കൊടുത്തിട്ടുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുജു വ്യക്തമാക്കി.

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി അംഗീകരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് മറുപടിയില്‍ വിശദീകരിച്ചിട്ടില്ല. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ വേണ്ട മാറ്റങ്ങളോടു കൂടി തിരികെ കൊണ്ടുവരാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുണ്ടോ എന്ന് രണ്ടാഴ്ച മുമ്പ് ജോണ്‍ ബ്രിട്ടാസ് ആരാഞ്ഞിരുന്നു. അതിന് ഇല്ല എന്ന ഉത്തരം മാത്രം നല്‍കിയ ഗവണ്‍മെന്റാണ്് ഇപ്പോള്‍ ഇങ്ങനെ ചുവടുമാറ്റിയത്.

ഇപിഎഫ് പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ താത്്പര്യമില്ലെന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇപിഎഫ് പെന്‍ഷന്‍ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന് നിയമപരവും സാമ്പത്തികവും പ്രായോഗികവും സംബന്ധിച്ച അനന്തര ഫലങ്ങള്‍ ഉണ്ടെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി രാമേശ്വര്‍ തേലി രാജ്യസഭയില്‍ പറഞ്ഞു. വിധിയില്‍ പറയുന്ന സംഗതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരം നല്‍കാന്‍ കേന്ദ്രം തയ്യാറായതുമില്ല. ഈ സാഹചര്യത്തില്‍ ഇപിഎഫ് വിധി കേന്ദ്രം നടപ്പാക്കുമോ എന്ന ആശങ്ക ഉയരുകയാണ്. സുപ്രീം കോടതി നടപ്പിലാക്കാന്‍ താത്പര്യമില്ലെന്ന സൂചനയുമാണ് ഇതുവഴി പ്രകടമാകുന്നത്. രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കാര്യം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News