രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ക്കൂടി സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ തിടുക്കം കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ 25 വിമാനത്താവളങ്ങള്‍ക്കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനമെടുത്തതായി ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. നിലവില്‍ തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെ സ്വകാര്യവത്കരിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. രണ്ടാം എന്‍ഡിഎ ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ പൊതുമേഖലാ സംവിധാനങ്ങള്‍ സ്വകാര്യവത്കരിക്കുന്ന നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുളളത്.

കോഴിക്കോടും കോയമ്പത്തൂരും ചെന്നൈയിയുമുള്‍പ്പെടെ 25 വിമാനത്താവളങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിക്കുന്നത്. 10,782 കോടി രൂപയാണ് ഗവണ്‍മെന്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്വകാര്യവത്കരണം ഭാഗമായി തൊഴിലാളികളെ നേരിട്ട് ബാധിക്കില്ലെന്നും നിലവില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ എയര്‍ഇന്ത്യയില്‍ തുടരാമെന്നും അല്ലാത്തവര്‍ക്ക് മാറ്റം അനുവദനീയമാണെന്നും കേന്ദ്രം മറുപടി നല്‍കി. പ്രൊഫ സൗഗത റായിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ ലോക്‌സഭയില്‍ രേഖാമൂലമാണ് തീരുമാനം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News