
ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ഇടപെടലാണ് തദ്ദേശ സ്വയം ഭരണ വകുപ്പും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള ബഫര്‍സോൺ ഭൂപടത്തിന്‍റെ കരട് ഇതിനകം തന്നെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനി ഏതെങ്കിലും നിര്‍മ്മിതി ഇനിയും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കാനാവശ്യമായ സഹായം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം. 2023 ജനുവരി 7 നുള്ളില്‍ ഈ വിവരങ്ങള്‍ വനംവകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെടുത്തണം. ഫീല്‍ഡ് തല പരിശോധന നടത്തി വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിന് പ്രത്യേക ജനകീയ കമ്മിറ്റിയും വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ തലത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, കളക്ടര്‍, തദ്ദേശ സ്വയം ഭരണം-റവന്യൂ-വനംവകുപ്പ് ജില്ലാ മേധാവിമാരും ഉള്‍പ്പെടുന്ന മോണിറ്ററിംഗ് സമിതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സംശയദൂരീകരണത്തിന് ജില്ലാ തല സംവിധാനം വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ ഏര്‍പ്പെടുത്തും. വിവരശേഖരണവും ഫീല്‍ഡ് തല വിലയിരുത്തലുമായും ബന്ധപ്പെട്ട മാന്വല്‍ കില തയ്യാറാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും എന്നും മന്ത്രി രാജേഷ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here