എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. എം തോമസ് മാത്യുവാണ് സാഹിത്യ അക്കാദമി പുരസ്കാരത്തിന് ഇത്തവണ അർഹനായത്.കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗമായി സി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.ഇന്ത്യയിലെ മുതിർന്ന സാഹിത്യകാരന്മാർക്ക് നൽകുന്ന അംഗീകാരമാണ് സി.രാധാകൃഷ്ണനെ തേടിയെത്തിയത്.

എം ടി വാസുദേവൻ നായരാണ് ഇതിന് മുൻപ് അംഗീകാരം ലഭിച്ച മലയാളി സാഹിത്യകാരൻ.എം തോമസ് മാത്യുവിന് കേന്ദ്ര സാഹത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു.’ആശാന്റെ സീതായനം’ എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്ക്കാരം ലഭിച്ചത്.

വിവർത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്കാണ്. അതേസമയം കെ പി രാമനുണ്ണി, എസ് മഹാദേവൻ തമ്പി, വിജയലക്ഷ്മി എന്നിവർ അക്കാദമി സമിതിയിലിടം നേടി. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.ശ്രീനിവാസറാവുവാണ് ഇക്കാര്യം അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here