മഹാരാഷ്ട്ര മലയാളികളുടെ യാത്രാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംഘടനകള്‍ സംയുക്തമായി നിവേദനം സമര്‍പ്പിച്ചു

മഹാരാഷ്ട്രയിലെ മലയാളികള്‍ കാലങ്ങളായി നേരിടുന്ന യാത്രാ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനകള്‍ സംയുക്തമായി നിവേദനം സമര്‍പ്പിച്ചു.
കേരളത്തിലേക്ക് അവധിക്കാല പ്രത്യേക തീവണ്ടികള്‍ റദ്ദാക്കിയതോടെ നാടണയാന്‍ കഴിയാതെ പരാതികളുമായി ആയിരങ്ങളാണ് രംഗത്തെത്തിയത്. ഇതര സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം എന്ത് കൊണ്ട് കേരളത്തിന് മാത്രം നിഷേധിക്കുന്നുവെന്നാണ് മലയാളികളുടെ ആശങ്ക.

ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ എം മോഹന്‍ , ജനറല്‍ സെക്രട്ടറി പി പി അശോകന്‍ , വെസ്റ്റേണ്‍ ഇന്ത്യാ പാസഞ്ചേഴ്‌സ് അസോസ്സിയേഷന്‍ ജനറല്‍സെക്രട്ടറി തോമസ് സൈമണ്‍, കൊങ്കണ്‍ മലയാളി ഫെഡറേഷന്‍ പ്രസിഡണ്ട് രമേശ് നായര്‍ , മഹാഡ് മലയാളി സമാജം പ്രസിഡണ്ട് ദിനേശ് നായര്‍ ചേര്‍ന്നാണ് വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം മഹാരാഷ്ട്ര മലയാളികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം തേടിയുള്ള നിവേദനം കൈമാറിയത്. ശബരിമല, ക്രിസ്തുമസ്സ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനവാരം വരെ സര്‍വ്വീസ് നടത്തുക, ട്രെയിന്‍ യാത്രക്കാരുടെ ജീവനും സ്വത്തിനും സൂരക്ഷിതത്വം ഉറപ്പാക്കുക, റായ്ഗഡ് റോഹയില്‍ നേത്രാവതി എക്‌സ്പ്രസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, മഹാഡ് – വീര്‍ സ്റ്റേഷനില്‍ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചത്

ഫെയ്മ മഹാരാഷ്ട്ര, വെസ്റ്റേണ്‍ ഇന്ത്യാ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, കേരളാ സമാജം റോഹ, മഹാഡ് മലയാളി സമാജം, കൊങ്കണ്‍ മലയാളി ഫെഡറേഷന്‍, നാഗോത്താന മലയാളി സമാജം, ശ്രീ അയ്യപ്പ സേവാ മണ്ഡല്‍,നാഗോത്താന, കൈരളീ മഹിളാ ബചത് ഗട്ട്, നാഗോത്താന, ശ്രീ അയ്യപ്പ സേവാ സംഘം ട്രസ്റ്റ്, റോഹ അലിബാഗ് മലയാളി അസോസിയേഷന്‍, ശ്രീ അയ്യപ്പ സേവാ സംഘം ട്രസ്റ്റ്, അലിബാഗ്, ഫെയ്മ തമിഴ്നാട് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നിവേദനങ്ങള്‍ നല്‍കിയത.്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News