കോവിഡ് പ്രതിരോധം; നേസൽ വാക്സിൻ അടുത്തയാഴ്ചമുതൽ

സംസ്ഥാനത്ത് നേസൽ വാക്സിൻ അടുത്തയാഴ്ചമുതൽ ലഭിച്ചുതുടങ്ങും. മൂക്കിലൊഴിക്കാവുന്ന തരത്തിലുള്ള വാക്സിനാണ് നേസൽ വാക്സിൻ.

കോവാക്സിന്റെത്തന്നെയാണ് ഈ നേസൽ വാക്സിനും. ഭാരത് ബയോടെക്ക് തന്നെയാണ് നിർമാതാക്കൾ. രാജ്യമൊട്ടാകെ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് വാക്സിനേഷനടക്കമുള്ള നടപടികൾ ഊർജിതമാക്കാൻ സർക്കാർ തീരുമാനിച്ചത്.

ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയത് ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here