കൊവിഡ് വകഭേദത്തിൻ്റെ പേരിൽ പ്രചരിക്കുന്നത് വ്യാജസന്ദേശം;ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്

ഇന്ത്യയിൽ കൊവിഡ് വ്യാപന ഭീഷണി ഉയരുന്നതിനിടയിൽ കൊവിഡ് വകഭേദവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൻ്റെ എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട സന്ദേശം വ്യാജമാണെന്നാണ് നില ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കൊവിഡിൻ്റെ വകഭേദമായ എക്സ്ബിബി വേരിയന്റാണ് ഇന്ത്യയിൽ പടരുന്നതെന്നും ഇത് എളുപ്പത്തിൽ തിരിച്ചറിയാനാവില്ല എന്നുമാണ് സന്ദേശത്തിൻ്റെ ഉള്ളടക്കം.പനിയോ ചുമയോയൊന്നും ഇതിന്റെ ലക്ഷണങ്ങളല്ല. സന്ധികളിലെ വേദന, തലവേദന, കഴുത്തുവേദന എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ എന്നൊക്കെയാണ് വ്യാജസന്ദേശത്തിൽ ഉണ്ടായിരുന്നത്.

ഡെൽറ്റ വേരിയന്റിനേക്കാളും വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദം. പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്തതിനാൽ അതിവേഗം വകഭേദത്തിന്റെ സമൂഹവ്യാപനം ഉണ്ടാവുന്നമെന്നതിനാൽ അതീവജാഗ്രത പുലർത്തണം. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും പൊതുസ്ഥലങ്ങളിൽ ഒന്നര മീറ്റർ അകലം പാലിക്കണമെന്നും വ്യാജ സന്ദേശത്തിൽ പറയുന്നു.ഇത് വസ്തുതാവിരുദ്ധമാണ് എന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News