
പ്രചരിക്കപ്പെടുന്നത് പോലെ ചൈനയിൽ കൊവിഡിന്റെ രൂക്ഷതയില്ലെന്ന് ചൈനയിൽ നിന്നെന്ന നിലയിൽ മലയാളികൾ സാക്ഷ്യപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നു. ചൈനയിലെ ഗോങ്ങ്ഷുവിൽ നിന്ന് സംസാരിക്കുന്നു എന്ന നിലയിൽ പരിചയപ്പെടുത്തുന്ന മലയാളികളാണ് ചൈനയിലെ കോവിഡ് വ്യാപനത്തെക്കുറിച്ച് മലയാള മാധ്യമങ്ങൾ അടക്കം പുറത്ത് വിടുന്ന വാർത്തകൾ ഊതിപ്പെരുപ്പിച്ചതാണ് എന്ന് വീഡിയോയിൽ സൂചിപ്പിക്കുന്നത്.
ചൈനയിൽ കൊറോണയുണ്ട്, പക്ഷെ അത് മാധ്യമങ്ങൾ പറയുന്നത് പോലെ ശവങ്ങൾ കൂടിക്കിടക്കുന്ന നിലയിലുള്ള ഗുരുതര സാഹചര്യം ഇല്ലായെന്നും, അത്തരം പ്രചരണങ്ങൾ വിശ്വസിക്കണ്ട എന്നുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന മലയാളി യുവാക്കൾ പറയുന്നത്. ഇവിടെ സ്വതന്ത്രമായി എല്ലാം ചെയ്യുന്നുണ്ടെന്നും ഇപ്പോൾ നിൽക്കുന്നത് ഒരു ചന്തയിൽ ആണെന്നും യുവാക്കൾ സൂചിപ്പിക്കുന്നുണ്ട്. കൊറോണ ഉള്ളവർ ചന്തയിലേയ്ക്ക് വരുന്നില്ല എന്നേയുള്ളു അല്ലാതെ ഗൗരവമുള്ള വിഷയങ്ങൾ ഒന്നുമില്ലായെന്നാണ് വീഡിയോയിൽ പറയുന്നത്.
ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ചൈനയിൽ കൊവിഡ് രൂക്ഷമാണ് മൃതദേഹങ്ങൾ കുന്നുകൂടി കിടക്കുന്നു തുടങ്ങിയ ഏറ്റവും പുതിയ മാധ്യമവാർത്തകൾ അടക്കം ഈ വീഡിയോയിൽ പരാമർശിക്കപ്പെടുന്നുണ്ട്. ചൈനയിൽ സ്ഥിതി രൂക്ഷം എന്ന നിലയിൽ പ്രചരിക്കുന്ന വീഡിയോകൾ പോലെ ഈ വീഡിയോയുടെ ആധികാരികതയിൽ ഉറപ്പൊന്നുമില്ല, പക്ഷെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here