ലോകകപ്പ് ഹോക്കി ട്രോഫിക്ക് കേരളത്തില്‍ ആവേശോജ്ജ്വല സ്വീകരണം

ലോകകപ്പ് ഹോക്കി ട്രോഫിക്ക് കേരളത്തില്‍ ആവേശോജ്ജ്വല സ്വീകരണം.സ്പീക്കര്‍ എ എന്‍ ഷംസീർ കേരളത്തിന് വേണ്ടി ലോകകപ്പ് ട്രോഫിയെ ഔദ്യോഗികമായി സ്വീകരിച്ചു.

ജനുവരി പതിമൂന്ന് മുതല്‍ ഇരുപത്തിയൊമ്പതുവരെ ഒഡീഷയിലാണ് ലോകകപ്പ് ഹോക്കി.
ഇതിന്റെ ഭാഗമായിട്ടാണ് ട്രോഫിയുമായി ഇന്ത്യയിലെ പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെയും ഒരു കേന്ദ്രഭരണ പ്രദേശത്തൂടെയും ട്രോഫിയുമായുള്ള പ്രയാണം. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തമിഴ്നാട് ഹോക്കി ഭാരവാഹികളില്‍ നിന്ന് കേരള ഹോക്കി ഭാരവാഹികളും കായിക താരങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ട്രോഫിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി. ചടങ്ങില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍, കായിക മന്ത്രി വി അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.

ഹോക്കിയില്‍  കേരളത്തിന് കൂടുതൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ ആകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.കേരളത്തിലെ സ്വീകരണത്തിന് ശേഷം ട്രോഫിയുമായി കര്‍ണാടകയില്‍ പര്യടനം നടത്തും. കര്‍ണാടകക്കുവേണ്ടി മുന്‍ ഹോക്കിതാരം എ.ബി.സുബ്ബയ ട്രോഫി ഏറ്റുവാങ്ങി. കേരള ഹോക്കിയാണ് സംസ്ഥാനത്ത് ലോകകപ്പ് ട്രോഫിയുടെ പര്യടനം സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News