വിദേശയാത്രകളും ആൾക്കൂട്ടവും ഒഴിവാക്കണം;മാർഗ്ഗ നിർദ്ദേശങ്ങളുമായി ഐഎംഎ

വിവിധ വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മാർഗ്ഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്നും ഐഎംഎഎ മാർഗ്ഗ നിർദ്ദേശങ്ങളിൽ പറയുന്നു.അതേ സമയം ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഐഎംഎ നിർദ്ദേശിച്ചു.

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും പൊതു ഇടങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഐഎംഎ പറഞ്ഞു.

വിവാഹം, രാഷ്ട്രീയ, സാമൂഹിക യോഗങ്ങൾ തുടങ്ങിയവയിലെ ആൾക്കൂട്ടം, രാജ്യാന്തര യാത്രകൾ എന്നിവ ഒഴിവാക്കണമെന്ന് ഐഎംഎ നിർദേശിച്ചു. പനി, തൊണ്ടവേദന ചുമ, വയറിളക്കം തുടങ്ങിയ
രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടർമാരെ സമീപിക്കണമെന്നും എത്രയും വേഗം കൊവിഡ് വാക്സിൻ മുൻകരുതൽ ഡോസ് സ്വീകരിക്കണമെന്നും ഐഎംഎ വിശദമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസ്എ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിൽ 5ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 145 കേസുകളാണ് റിപ്പോർട്ടു ചെയ്തത്. ഇതിൽ നാലു കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് ഉപവകഭേദം ബിഎഫ് 7 ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News