കൊവിഡ് ആശങ്കയില്‍ ജാഗ്രത ശക്തമാക്കി രാജ്യം. വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി. രാജ്യത്തേക്ക് ഇന്ന് മുതല്‍ എത്തുന്ന വിമാനങ്ങളിലെ 2% യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കണം. രോഗം സ്ഥിരീകരിച്ചാല്‍ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
റാന്‍ഡം പരിശോധക്ക് വിധേയമാക്കേണ്ടവരെ വിമാന കമ്പനി കണ്ടെത്തും. സാമ്പിള്‍ നല്കിയാല് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാല്‍ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അടങ്ങിയ കത്ത് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന് വ്യോമയാന സെക്രട്ടി രാജിവ് ബന്‍സലിന് അയച്ചു
അതേസമയം പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്കി. പുതിയ വകഭേദം ഉണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധന നടത്താനും തീരുമാനിച്ചു. അവധിക്കാലമായതിനാല്‍ ജനങ്ങള്‍ക്കും പ്രത്യേക ജാഗ്രത നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here