
ഐപിഎല്‍ ക്രിക്കറ്റ് 16-ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ഐപിഎല്‍ താരലേലത്തിന് ആദ്യമായാണ് കൊച്ചി വേദിയാവുന്നത്. അവസരം കാത്തിരിക്കുന്നത് 405 കളിക്കാരാണ്. 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളും ഏത് ടീമിലാണ് ഇടംപിടിക്കുക എന്ന് അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യു എഡ്മിഡ്‌സ് കൊച്ചിയിലെത്തി.
ഇന്ന് 12.30നാണ് ലേലം ആരംഭിക്കുന്നത്. ഐപിഎല്‍ താരലേലത്തിലേക്ക് 10 മലയാളി താരങ്ങളും പ്രതീക്ഷയോടെ നോക്കുന്നു. 10 ഐപിഎല്‍ ടീമുകള്‍ക്കായി വേണ്ടത് 87 കളിക്കാരെയാണ്്. അടിസ്ഥാന വിലയായ 1.5 കോടി രൂപയില്‍ വരുന്നത് 10 കളിക്കാരാണ്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി ടാഗില്‍ വരുന്നത് 21 കളിക്കാരാണ്. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, ഇംഗ്ലണ്ടിന്റെ ട്വന്റി-20 ലോകകിരീടത്തിലേക്ക് നയിച്ച ബെന്‍ സ്റ്റോക്ക്‌സ്, സാം കറന്‍ എന്നിവര്‍ക്ക് വേണ്ടി ലേലത്തില്‍ കനത്ത പോരാട്ടമുണ്ടാകും.
കേരളത്തിനായി ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികവ് കാണിച്ച് നില്‍ക്കുന്ന രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, കെ എം ആസിഫ്, എസ് മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അബ്ദുല്‍ ബാസിദ് എന്നിവരാണ് ലേലത്തില്‍ വരുന്ന മലയാളി താരങ്ങള്‍. ഹൈദരാബാദിനാണ് കൂടുതല്‍ കളിക്കാരെ വേണ്ടത്. 42.25 കോടി രൂപ പഴ്‌സ് മൂല്യമുള്ള ഹൈദരാബാദിന് വേണ്ടത് 17 കളിക്കാരെ. 12 കളിക്കാരെയാണ് പഞ്ചാബ് കിങ്‌സിന് വേണ്ടത്. ഇവരുടെ പക്കലുള്ള തുക 32.20. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടത് 9 കളിക്കാരെയാണ്. കൊല്‍ക്കത്തയുടെ പക്കലുള്ളത് 7.05 കോടി രൂപ മാത്രമാണ്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമുള്ള കളിക്കാരുടെ എണ്ണം 14 ആണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here