കൊവിഡ് പ്രതിരോധം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

വിദേശ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കൊവിഡ് അവലോകന യോഗം വിളിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാക്കും യോഗം ചേരുക. യോഗത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിന് മാസ്‌ക് ധരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

ആശുപത്രികളില്‍ ചികിത്സാ സൗകര്യം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും ഇതുവരെ മുന്‍കരുതല്‍ വാക്സിന്‍ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടന്‍ തന്നെ ഇതിന് തയ്യാറാവണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും മോദി നിര്‍ദേശം നല്‍കി.

അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണമെന്നും കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ജനിതക ശ്രേണീകരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News