കേന്ദ്രം ഇലക്ട്രിസിറ്റി മേഖല സ്വകാര്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ്; വി.ശിവദാസൻ എംപി

ഇലക്ട്രിസിറ്റി മേഖല സ്വകാര്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് വി.ശിവദാസൻ എംപി. ഇലക്ട്രിസിറ്റിക്ക് സബ്സിഡി കൊടുക്കേണ്ട എന്നുള്ളതാണ് കേന്ദ്രസർക്കാരിന്റെ ധാരണയെന്നും ഇതിനെതിരെ ഇടതുപക്ഷ എംപിമാർ ഇന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇതിനെതിരെ പാർലമെൻറ് അകത്തും പുറത്തും പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിസിറ്റി ബില്ലിൽ കോൺഗ്രസിന്റെ നിലപാട് അത്രമാത്രം അംഗീകരിക്കാൻ ആകില്ലെന്നും കോൺഗ്രസിന് സ്വകാര്യവൽക്കരണ അനുകൂല സ്വഭാവമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർ പദവി ദുരുപയോഗിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ് ഗവർണർമാർ കേരളത്തിൽ അടക്കം ചെയ്യുന്ന ജനാധിപത്യ വിരുദ്ധമായ സമീപനങ്ങൾക്കെതിരെ പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും ഗവർണർമാരുടെ പദവി സംസ്ഥാന താൽപര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും വി.ശിവദാസൻ എംപി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here