
കേരളം വിട്ടാല്‍ പിന്നെ അവഗണനയാണ് നേരിടേണ്ടി വരുന്നതെന്ന് നാഗ്പൂരില്‍ മരണപ്പെട്ട ദേശീയ സൈക്കിള്‍ പോളോ താരം നിദയുടെ കോച്ച് ജിതിന്‍. നിദയടക്കമുള്ള കേരളത്തിലെ മത്സരാര്‍ത്ഥികള്‍ക്ക് ദേശീയ ഫെഡറേഷന്‍ താമസവും ഭക്ഷണവും നിഷേധിച്ചുവെന്നും നിദയുടെ കോച്ച് ജിതിന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
മത്സരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയവര്‍ക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. 20ന് വൈകിട്ടാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി നാഗ്പൂരില്‍ എത്തുന്നത്. 21നായിരുന്നു റിപ്പോര്‍ട്ടിങ് ടൈം. കേരള സൈക്കിള്‍ അസോസിയേഷന് കളിക്കാന്‍ മാത്രമേ അനുമതിയുള്ളൂവെന്നും താമസസൗകര്യമോ, ഭക്ഷണമോ നല്‍കാന്‍ കഴിയില്ലെന്നും ദേശീയ ഫെഡറേഷന്‍ അധികൃതര്‍ പറഞ്ഞു. ഫുഡ് ആന്‍ഡ് അക്കൊമൊഡേഷന്‍ പ്രൈവറ്റ് ആയി എടുക്കണമെന്നും അവര്‍ പറഞ്ഞുവെന്നും നിദയുടെ കോച്ച് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫാത്തിമയുടെ മൃതദേഹം ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ പുലര്‍ച്ച. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here