ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കം; രാജ്യത്തിന്റെ ഭാഷാ വൈവിധ്യം ഇല്ലാതാക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് MP

കേന്ദ്ര സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. കേന്ദ്രത്തിന്റെ ഈ നീക്കം അംഗീകരിക്കാന്‍ കഴിയില്ല.

ഇത് രാജ്യത്തിന്റെ ഭാഷാ വൈവിധ്യം ഇല്ലാതാക്കുമെന്നും ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ പറഞ്ഞു.

അതേസമയം പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. 29ന് അവസാനിക്കേണ്ട സമ്മേളനമാണ് വെട്ടിച്ചുരുക്കി നേരത്തെ പിരിഞ്ഞത്. രാജ്യസഭയില്‍ സോണിയ ഗാന്ധിക്കെതിര ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News