നിദാ ഫാത്തിമയുടെ മരണം; കുടുംബത്തിനാവശ്യമായ എല്ലാ സഹായവും നൽകും,മന്ത്രി വി അബ്ദുറഹ്മാൻ

നാഗ്പൂരിൽ നടന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന്റെ അണ്ടർ 14 മത്സരത്തിൽ പങ്കെടുക്കാനിരുന്ന കേരള ടീം അംഗം നിദാ ഫാത്തിമയുടെ മരണം ദുഃഖകരമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. നിദാ ഫാത്തിമയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ആവശ്യമായ എല്ലാ സഹായവും നൽകിയിട്ടുണ്ട് കാര്യങ്ങൾ പരിശോധിച്ച് വേണ്ട രീതിയിൽ നടപടികൾ സ്വീകരിക്കുമെന്നും കേരളാ സർക്കാർ ഇക്കാര്യത്തിൽ ഉടനടി നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇന്ന് തന്നെ നിദയുടെ വീട് സന്ദർശിച്ച് കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, നിദാ ഫാത്തിമയുടെ മരണം ഹൈക്കോടതിയിൽ അഭിഭാഷകർ അവതരിപ്പിച്ചു. കോടതി ഉത്തരവോടെ എത്തിയിട്ടും വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് അഭിഭാഷകർ അറിയിച്ചു. കോടതയലക്ഷ്യ ഹർജി നൽകാൻ ഹൈക്കോടതി അഭിഭാഷകർക്ക് അനുമതി നൽകി. സൈക്കിൾ പോളോ താരങ്ങൾ ദുരിതം അനുഭവിച്ചെന്ന് അഭിഭാഷകർ അറിയിച്ചു. ഹർജി ഉച്ചക്ക് ജസ്റ്റിസ് വിജി അരുൺ പരിഗണിക്കും.

നിദാ ഫാത്തിമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മരണത്തിൽ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണായകമാകും. നിദയുടെ പിതാവ് ശിഹാബ് ഇന്നലെ രാത്രി നാഗ്പൂരിൽ എത്തിയിരുന്നു. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആലപ്പുഴ എം പി എ എം ആരിഫും ആവശ്യപ്പെട്ടു. നിദയുടെ മരണത്തിൽ നാഗ്പൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടോടെ മൃതദേഹം നാട്ടിൽ എത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like