യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനൊരുങ്ങി റഷ്യ

യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിൻ പറഞ്ഞു. ഞങ്ങൾ അതിനായി പരിശ്രമം തുടരുകയാണെന്നും. ചർച്ചകളിലൂടെയാണ് പല യുദ്ധങ്ങളും അവസാനിച്ചിട്ടുള്ളതെന്നും പുടിൻ വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡൻ്റ് വ്ലാഡിമർ സെലൻസ്‌കിയുടെ വൈറ്റ് ഹൗസ് സന്ദർശനത്തിനിടെയാണ് പുടിൻ്റെ പ്രതികരണം.

തങ്ങളുടെ ലക്ഷ്യം സൈനീക സംഘട്ടനം കൂടുതൽ വഷളാക്കുകയല്ല, മറിച്ച് യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. പല യുദ്ധങ്ങളും ചർച്ചകളിലൂടെയാണ് പരിഹരിക്കപ്പെട്ടിട്ടുള്ളത്. അതിനുള്ള തീവ്ര ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും പുടിൻ വ്യക്തമാക്കി. എല്ലാ സായുധ സംഘട്ടനങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവസാനിക്കുന്നത് നയതന്ത്ര പാതയിലെ ഏതെങ്കിലും തരത്തിലുള്ള ചർച്ചകളിലൂടെയാണെന്നും പുടിൻ പ്രതികരിച്ചു.

അതേസമയം അമേരിക്കയിൽ നിന്ന് മിസൈലുകൾ വാങ്ങാനുള്ള യുക്രെയ്ൻ പ്രസിഡൻ്റ് വ്ലാളിഡിമർ സെലൻസ്കിയുടെ തീരുമാനം റഷ്യ യുക്രെയ്ൻ യുദ്ധം പരിഹരിക്കാനോ, റഷ്യയെ അതിൻ്റെ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ പിന്തിരിപ്പിക്കാനോ സാധിക്കില്ല എന്നും പുടിൻ പറഞ്ഞു. സൈനീക സംഘട്ടനം തുടരുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അതുമായി യുക്രെയ്നിന് സഹകരിക്കുകയല്ലാതെ വേറെ മാർഗമില്ലെന്നും ശത്രുത നഷ്ട്ടത്തിൻ്റെ തീവ്രതയുടെ ആക്കം കൂട്ടുമെന്നും റഷ്യൻ പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here