ബഫർ സോൺ; ഫീൽഡ് സർവ്വേയ്ക്ക് സംസ്ഥാനത്ത് തുടക്കം

ബഫർ സോൺ ഉപഗ്രഹ സർവേയിലെ പിശകുകൾ പരിഹരിക്കുന്നതിനുള്ള ഫീൽഡ് തല സർവേയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഇടുക്കി, കുമളി പഞ്ചായത്തിലെ പെരിയാർ കടുവാ സങ്കേതത്തിൻ്റെ അതിർത്തിയിലാണ് സർവേ ആരംഭിച്ചിരിക്കുന്നത്. ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീൽഡ് സർവേ.

ഉപഗ്രഹ സർവേയിൽ ഉൾപ്പെട്ടെ പിശകുകളും തെറ്റുകളും ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനുമായാണ് ഫീൽഡ് തല സർവേ നടത്തുന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേ മാപ്പിൽ ഇടുക്കിയിലെ നിരവധി ജനവാസ കേന്ദ്രങ്ങളും സ്ഥാപനങ്ങളും ഉൾപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് അന്തിമമല്ലെന്നും നിരവധി ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്ന മേഖലയാണെന്നും ജനജീവിതത്തെ സാരമായി ബാധിക്കുന്നതാണെന്നും കോടതിയെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനങ്ങൾക്കിടയിൽ വിഷയം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഫീൽഡ് തല സർവേയിൽ ആളുകൾക്കുള്ള പരാതികളും ആശങ്കകളും സംശയങ്ങളും പരിഹരിച്ച് മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നത്. റവന്യൂ, വനം, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സർവേ പുരോഗമിക്കുന്നത്. പെരിയാ‍ർ കടുവാ സങ്കേതത്തിൻ്റെ അതിർത്തിയിലാണ് ആദ്യ സർവേ. ഇതിനൊപ്പം വനം വകുപ്പിൻ്റെ നേതൃത്വത്തിലുള്ള വർക് ഷോപ്പുകളും പൂർത്തിയാക്കിയിരുന്നു. 29 ന് നടക്കുന്ന സർവകക്ഷിയോഗത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ കൂടി കൂട്ടിച്ചേർത്തുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. കൂടുതൽ കൂടിയാലോചനകൾക്കും, വിശകലനങ്ങൾക്കും ശേഷമായിരിക്കും അന്തിമ മാപ്പിൻ്റെ രൂപരേഖ തയാറാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News