ലോറിയിടിച്ച് അപകടം;വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂരില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. പുതുക്കാട് ദേശീയപാതയലാണ് അപകടം നടന്നത്. അച്ഛനും മകളും സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

ആമ്പല്ലൂര്‍ വടക്കുമുറി സ്വദേശിനി ശിവാനിയാണ് അപകടത്തില്‍ മരിച്ചത്. ശിവാനി (14) നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അച്ഛനായ സുനില്‍ കുമാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News