തൃശൂർ ചൊക്കനയിൽ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു; കുട്ടിയാനക്ക്കാവലൊരുക്കി ആനക്കൂട്ടം

വെള്ളിക്കുളങ്ങര ചൊക്കന വനാതിര്‍ത്തിയോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. ചൊക്കന മൂക്കണാംകുന്നില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ അധീനതയിലുള്ള റബര്‍ തോട്ടത്തിലാണ് കാട്ടാന പ്രസവിച്ചത്. രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികളാണ് കാട്ടാന പ്രസവിച്ചതായി കണ്ടത്.

മൂന്ന് വലിയ ആനകള്‍ കുട്ടിയാനയ്ക്ക് സംരക്ഷണമൊരുക്കി സ്ഥലത്ത് നിന്ന് നീങ്ങാതെ നില്‍പ്പുണ്ട്. കുറച്ചകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധി ആനപ്രസവങ്ങളാണ് ഈ മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ നടന്നിട്ടുള്ളത്. വനപാലകര്‍ സ്ഥലത്തെത്തി സാഹചര്യം നിരീക്ഷിച്ചു വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here