നിദാ ഫാത്തിമയുടെ മരണം; കേന്ദ്ര അന്വേഷണം വേണം:എ എം ആരിഫ് MP

നാഗ്പൂരില്‍ വെച്ച് മരണപ്പെട്ട കേരളത്തില്‍ നിന്നുള്ള ദേശീയ സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയുടെ മരണത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന് എ എം ആരിഫ് എം പി ആവശ്യപ്പെട്ടു.

ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍ നിന്ന് പോയ നിദാ ഫാത്തിമ ഭക്ഷ്യവിഷബാധയേറ്റു മരിക്കാന്‍ ഇടയായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എം പി കേന്ദ്ര യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിനെ നേരിട്ട് കണ്ട് നിവേദനം നല്‍കി.

മരണപ്പെട്ട നിദാ ഫാത്തിമയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്നും എം പി മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here