വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം; രാജ്യത്ത് അതീവ ജാഗ്രത നിർദേശം

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത നിർദേശം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചു. ക്രിസ്മസ് പുതുവത്സര ആഘോഷ വേളയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമോ എന്നത് ചർച്ചയാകും.

അതേസമയം, കോവിഡ് അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കം പരിശോധിക്കാൻ രാജ്യമാകെ
സർക്കാർ ആശുപത്രികളിൽ മോക്ഡ്രിൽ നടത്താനും തീരുമാനമായി. വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കാൻ വ്യോമയാന മന്ത്രാലയത്തിന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും.

പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മണ്‍സൂക്ക് മാണ്ഡവ്യ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു.മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാന്‍ വൈകരുത്, പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടമുള്ള ഇടങ്ങളിലും മാസ്‌ക് ധരിക്കണം ഇതുവരെ 28 ശതമാനം പേര്‍ മാത്രമാണ് മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചതെന്നും മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും യോഗം വിലയിരുത്തി.

ചൈനയിലെ കോവിഡ് ബാധിതരില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ആരോഗ്യ വിദഗ്ധരടക്കം യോഗം ചേര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here