യുദ്ധവിമാന പൈലറ്റാകാൻ ‘സാനിയ മിർസ’

ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റാകാനൊരുങ്ങി ഉത്തർപ്രദേശ് മിർസപുർ സ്വദേശിനി സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷ വിജയിച്ച സാനിയ മിർസ പൂണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഡിസംബർ 27-ന് പ്രവേശനം നേടും. 2022-ൽ നാഷണൽ ഡിഫൻസ് അക്കാദമിയിലെ 400 സീറ്റുകളിലേക്കാണ് പരീക്ഷ നടന്നത്.

അതിൽ 19 സീറ്റുകൾ സ്ത്രീകൾക്കാണ്. ഇതിൽ രണ്ട് സീറ്റുകൾ വനിതാ യുദ്ധവിമാന പൈലറ്റുകൾക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിലൊരെണ്ണമാണ് സാനിയ നേടിയത്. ടിവി മെക്കാനിക്കാണ് സാനിയയുടെ പിതാവ് ഷാഹിദ് അലി. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടുവെന്നും രണ്ടാം ശ്രമത്തിലാണ് സീറ്റ് നേടാനായതെന്നും സാനിയ പറഞ്ഞു.  ഇന്ത്യയുടെ ആദ്യ വനിതാ കോംപാക്ട് പൈലറ്റ് ആയ അവ്നി ചതുര്‍വേദിയാണ് സാനിയയുടെ റോള്‍ മോഡല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News