
തിരുവനന്തപുരം കോർപ്പറേഷനിലെ അക്രമ സമരങ്ങളെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ക്കേസിൻ്റെ വിധിന്യായത്തിൽ സുപ്രീം കോടതി നിർദേശിച്ചത് പ്രകാരം, നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താൻ നോഡൽ ഓഫീസറെ നിയോഗിക്കേണ്ടതുണ്ട്.
അതിനായി ഉടൻ നടപടി സ്വീകരിക്കാനും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിന് ജസ്റ്റിസ് വി ജി അരുൺ നിർദേശം നൽകി. ഡെപ്യൂട്ടി മേയർ പി കെ രാജു സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
യു ഡി എഫ് -ബി ജെ പി സമരത്തിലുണ്ടായ അക്രമസംഭവങ്ങളിൽ കോർപ്പറേഷന് കോടികളുടെ നാശനഷ്ടമുണ്ടായതായും നഷ്ടപരിഹാരം സമരക്കാരിൽ നിന്നും ഈടാക്കാൻ നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടുമായിരുന്നു ഹർജി. ഹർജി അടുത്ത മാസം 16 ന് വീണ്ടും പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here