അവസാന ദിവസവും പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

പാർലമെന്റിന്റെ ഇരു സഭകളുo അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്ത്യ ചൈന അതിർത്തി സംഘർഷ വിഷയമുയർത്തി വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഇരു സഭയിലും നടത്തിയത്. അതേസമയം സോണിയ ഗാന്ധിക്കെതിരായ രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറിന്റെ പരാമർശത്തിൽ അവസാന ദിവസവും രാജ്യസഭ പ്രക്ഷുബ്ധമായി.

അവസാന ദിവസമായ ഇന്നും ഭരണപക്ഷത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. ചൈന വിഷയത്തിൽ ചർച്ച നിഷേധിച്ചതോടെ പ്രതിപക്ഷം രാജ്യസഭയിൽ പ്രതിഷേധിച്ചു.
കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന സോണിയ ഗാന്ധിയുടെ വിമർശനം ശരിയായില്ലെന്ന് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഘട്ട് പറഞ്ഞതോടെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

പാർലമെന്റിന്റെ പുറത്ത് പറയുന്ന കാര്യം സഭയിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നാണ് സഭയിൽ കോൺഗ്രസിന്റെ നിലപാട്. വൈദ്യുത ബില്ലിനെതിരെ ഇടതുപക്ഷ എം പിമാർ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിച്ചു.

പൊതു മേഖല സ്ഥാപനങ്ങളെ സ്വകാര്യ വൽക്കരികുന്നതിന്റെ ഭാഗമാണിതെന്ന് എംപിമാർ ആരോപിച്ചു. അതേസമയം കായിക താരം നിദ ഫാത്തിമ മരണപ്പെട്ട സംഭവത്തിൽ ലോകസഭയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എം.പി അടിയന്തര പ്രമേയ നോട്ടീസ് നൽകി.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംപി അനുരാഗ് താക്കൂറിന് നിവേദനം നൽകി.നടപടികൾ പൂർത്തിയാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സർക്കാർ കൊണ്ടുവന്ന 9 ബില്ലുകളിൽ 7 ബില്ലുകളും ശൈത്യകാല സമ്മേളനത്തിൽ പാസാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News