നിദ ഫാത്തിമയുടെ മരണം; സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറിയോട് വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശം

നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറിയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കോടതിയലക്ഷ്യ ഹർജിക്ക് അനുമതി നൽകിയ കോടതി ജനുവരി 21 ന് കേസ് പരിഗണിക്കുന്നതിനായി മാറ്റി. കോടതി ഉത്തരവുമായി മത്സരിക്കാനെത്തിയ താരത്തിന് ഭക്ഷണം, താമസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

സൈക്കിൾ പോളോ താരം നിദ ഫാത്തിമ മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടലാവശ്യപ്പെട്ട് സൈക്കിൾ പോളോ അസോസിയേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവുമായി മത്സരിക്കാനെത്തിയ താരത്തിന് ഭക്ഷണം, താമസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാതിരുന്നത് കോടതിയലക്ഷ്യമാണെന്നാനായിരുന്നു അസോസിയേഷൻ്റെ വാദം. ആവശ്യം പരിഗണിച്ച ജസ്റ്റിസ് വി ജി അരുൺ കോടതിയലക്ഷ്യ ഹർജിക്ക് അസോസിയേഷൻ്റെ അഭിഭാഷകന് ഹൈക്കോടതി അനുമതി നൽകി.

നിദയുടെ മരണം മനപൂർവ്വം ഉണ്ടാക്കിയ നരഹത്യയാണെ ന്ന് സൈക്കിൾ പോളോ അസോസിയേഷൻ ഹരജിയിൽ ആരോപിച്ചു.ഓൾ ഇന്ത്യ സൈക്കിൾ പോളോ ഫെഡറേഷനും കേരളത്തിലെ സമാന്തര സംഘടനയും ആണ് ഉത്തരവാദികൾ. അഖിലേന്ത്യാ ഫെഡറേഷൻ ആവശ്യപ്പെട്ടതനുസരിച്ച് ഭക്ഷണത്തിനും താമസത്തിനുമായി അരലക്ഷം രൂപ ഇതിനായി നേരത്തെ നൽകിയിരുന്നു. എന്നാൽ കേരളത്തിലെ സമാന്തര സംഘടനയ്ക്കാണ് അഖിലേന്ത്യാ ഫെഡറേഷൻ പരിഗണന നൽകിയതെന്നും ഹർജിയിൽ ആരോപിക്കുന്നു

ഹർജി പരിഗണിച്ച കോടതി സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറിയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദേശിച്ചു.ഹർജി ജനുവരി 21 ന് വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News