തൃശ്ശൂർ നഗരസഭക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

റോഡരികിലെ തോരണം കഴുത്തിൽ കുടുങ്ങി ഇരുചക്രവാഹന യാത്രക്കാരിക്ക് പരുക്കേറ്റ സംഭവത്തിൽ സംഭവത്തില്‍ തൃശ്ശൂര്‍ നഗരസഭക്ക് ഹൈക്കോടതിയുടെ വിമർശനം.അപകടത്തില്‍ സെക്രട്ടറി വിശദീകരണം നല്‍കണം. എന്തുകൊണ്ട് കേസില്‍ എഫ്‌ഐആര്‍ ഇട്ടില്ലെന്നും കോടതി നഗരസഭ സെക്രട്ടറിയോട് ചോദിച്ചു.

2013 ജനുവരി 12ന് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. റോഡരികിലെ കൊടിതോരണങ്ങള്‍ എത്രയും തവണ നീക്കംചെയ്യണമെന്ന് കോടതി മുന്‍പുതന്നെ ഉത്തരവിട്ടുവെങ്കിലും അതൊന്നും നടപ്പിലായില്ല.

തുടർന്ന് നിരവധി തവണ കോടതി വിഷയം ചൂണ്ടിക്കാട്ടി ശാസിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടര്‍ യാത്രികയ്ക്ക് കൊടിതോരണത്തില്‍ കുരുങ്ങി കഴുത്തിൽ പരുക്കു പറ്റിയത്. ഇതേ തുടർന്ന് നഗരസഭ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here