ബോക്‌സ് ഓഫീസിൽ അവതാർ തരംഗം

ആഗോള ബോക്‌സ് ഓഫീസിൽതരംഗം സൃഷ്ടിച്ച് ജെയിംസ് കാമറൂണിന്‍റെ അവതാർ: ദി വേ ഓഫ് വാട്ടർ. 441.6 മില്ല്യണ്‍ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം ചിത്രം ലോകമെമ്പാടും 500 മില്ല്യണ്‍ ഡോളര്‍ എന്ന നാഴികകല്ലും പിന്നിട്ടു മുന്നേറുകയാണ് ചിത്രം. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മൊത്തം 609.7 മില്ല്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്.

ചിത്രം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രിസ്മസ് അവധി തുടങ്ങുന്നതോടെ കളക്ഷന്‍ ഇനിയും ഉയര്‍ന്നേക്കും.ടോപ്പ് ഗൺ: മാവെറിക്ക് യുഎസിൽ ആകെ നേടിയ 719 മില്യൺ ഡോളറിന്‍റെ റെക്കോർഡിനെ മറികടക്കാൻ ജെയിംസ് കാമറൂൺ ചിത്രത്തിന് കഴിയുമോ എന്നാണ് ഇപ്പോൾ സിനിമ ലോകം ഉറ്റുനോക്കുന്നത്.

പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്തേരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News