
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ പേര് ഇതു തന്നെയായിരിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട പോസ്റ്ററുകള്‍ നല്‍കുന്ന സൂചനയും ഇതായിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാല്‍ ചെമ്പോത്ത് സൈമണ്‍ എന്ന ഗുസ്തി കഥാപാത്രത്തെയായിരിക്കും അവതരിപ്പിക്കുകയെന്നും ആന്ധ്രാപ്രദേശിന്‍റെ പശ്ചാത്തലത്തില്‍ ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയായിട്ടാണ് സിനിമയൊരുക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
അതേസമയം, മലയാള സിനിമ ലോകം ഇത്രയും ആകാംക്ഷയോടെ ഒരു സിനിമയുടെ പേരിനായി കാത്തിരുന്നിട്ടുണ്ടാകില്ല. കഴിഞ്ഞ കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ പേര് പ്രവചനങ്ങൾ ഒരുപാട് നടന്നു. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. സിനിമയുടെ ടൈറ്റിലിന്റെ ചെറിയ ചെറിയ ഭാഗങ്ങൾ പസിൽ പോലെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാനും തുടങ്ങിയതോടെയാണ് ചർച്ചയായത്.
മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് 27-ാമത് ഐഎഫ്എഫ്കെ വേദിയില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ജനുവരി പത്തിന് ചിത്രത്തിന്‍റെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിക്കും. ഒറ്റ ഷെഡ്യൂളിൽ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഷിബു ബേബി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ജോൺ ആൻ്റ് മേരി ക്രിയേറ്റീവിൻ്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സെഞ്ച്വറി കൊച്ചുമോനും കെ.സി. ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികളാണ്. മോഹന്‍ലാലിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടയാണ് ലിജോയുമായി ആദ്യമായി ഒന്നിച്ച് സിനിമയൊരുക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here