ഐപിഎല്‍ താരലേലം; വിലയില്‍ തിളങ്ങി സാം കറണ്‍

ഐപിഎല്‍ 2023 സീസണില്‍ താരങ്ങള്‍ക്കായി കൊച്ചിയില്‍ വാശിയേറിയ ലേലം. ലേലത്തില്‍ വിലയേറും താരമായത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറണാണ്.

സാം കറണിനെ 18.5 കോടിക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. 405 കളിക്കാരാണ് കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ലേലത്തിന്റെ ഭാഗമായത്.

വിലയേറിയ രണ്ടാമത്തെ താരം കാമറൂണ്‍ ഗ്രീന്‍ ആണ്. 17.50 കോടിക്ക് മുംമ്പൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്‌സ് 16.25 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലും നിക്കോളാസ് പൂരാന്‍ ലക്‌നൗ സൂപ്പര്‍ ജയിന്റ്‌സിലും കളിക്കും.

ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി. അടിസ്ഥാന വില ഒരു കോടിയിട്ട മായങ്ക് അഗര്‍വാളിനെയും 8.25 കോടിക്ക് സണ്‍റൈസേഴ്‌സ് വാങ്ങി. അജങ്ക്യ രഹാനെ ചെന്നൈ റോയല്‍ കിംഗ്‌സ് അടിസ്ഥാന വിലയായ 50 ലക്ഷത്തിന് വാങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News