ഡെന്റൽ ഇംപ്ലാന്‍റ് ചികിത്സ വളരെ സിംപിളാണ്,പക്ഷെ ഫലമാകട്ടെ പവർഫുള്ളും

നഷ്ട്ടപ്പെട്ടുപോകുന്ന പല്ലുകൾക്ക് പകരമായി എന്തുകൊണ്ട് ഡെന്റൽ ഇംപ്ലാന്റ്സ്.തീർത്ഥാസ് ടൂത്ത് അഫയർ ഇംപ്ലാന്റോളജിസ്റ് ഡോ അഭിഷേക് സി കെ

ആരോഗ്യമുള്ള പല്ലുകൾ നിങ്ങളുടെ പുഞ്ചിരിയെ മനോഹരമാക്കുക മാത്രമല്ല, നിങ്ങളുടെ ശരീരം പൂർണ ആരോഗ്യത്തോടെ നിലനിർത്തുന്നതിലും പങ്ക് വഹിക്കുന്നുണ്ട്.ഒരു പല്ലിന്റെയോ ഒന്നിലധികം പല്ലുകളുടെയോ അഭാവം ചവയ്ക്കുക, സംസാരിക്കുക തുടങ്ങിയവയൊക്കെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.ഒരു പല്ല് നഷ്ടപ്പെടുമ്പോൾ നഷ്ടപ്പെട്ട പല്ല് ഉണ്ടാക്കുന്ന വിടവിലേക്ക് മറ്റ് പല്ലുകൾ ചരിഞ്ഞുകിടക്കുന്നതിനോ മറ്റു പല്ലുകളുടെ സ്ഥാനം മാറുന്നതിനോ അവ ഇളകുന്നതിനോ കാരണമാകുന്നു.അടുക്കി വെച്ചിരിക്കുന്ന ഒരു ബുക് ഷെൽഫിലെ പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരു പുസ്തകം എടുത്താൽ എന്ത് സംഭവിക്കും എന്ന് ആലോചിച്ചാൽ മതി.പല്ലുകളുടെ അഭാവം നന്നായി സംസാരിക്കാനും ചവയ്ക്കാനുമൊക്കെ തടസം നേരിടാം.ശാരീരികമായും മാനസികമായും നമ്മൾ ബുദ്ധിമുട്ടിലാകും.വീണ്ടും പല്ലുകൾ നഷ്ടപ്പെടുക, താടിയെല്ലുമായി ബന്ധപ്പെട്ട സന്ധികളിൽ വേദനയും തെയ്മാനവും ഉണ്ടാകുക തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്.അതുകൊണ്ട് നഷ്ടപ്പെട്ട പല്ലുകളുടെ സ്ഥാനത്ത് കൃത്രിമ പല്ലുകൾ വച്ചു പിടിപ്പിക്കുക എന്നത് നിസാരമായി തള്ളിക്കളയേണ്ട സംഗതിയല്ല.

പല്ലിലെ കേടുകൾ, മോണരോഗങ്ങൾ,പരിക്കുകൾ, ജന്മനാ ഉള്ള പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ട് പല്ലുകൾ നഷ്ടപ്പെടാം.നഷ്ടപ്പെട്ട പല്ലുകളെ പുനസ്ഥാപിക്കുന്നതിനായി സ്ഥിരമായി ഉറപ്പിച്ചു വെക്കുന്ന കൃത്രിമ പല്ലുകൾ,ഊരിയെടുത്ത് വെക്കാൻ പറ്റുന്ന പല്ലുസെറ്റുകൾ തുടങ്ങി രണ്ടു തരം ദന്ത ചികിത്സാ രീതികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.ഊരിയെടുത്ത് വെക്കാൻ പറ്റുന്ന പല്ലുസെറ്റുകൾ പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനാൽ കൃത്രിമ പല്ലുകൾ സ്ഥിരമായി ഉറപ്പിക്കുന്ന രീതിയാണ് ഉത്തമം.

കൃത്രിമ പല്ലുകൾ സ്ഥിരമായി ഉറപ്പിച്ചു വെക്കുന്ന ബ്രിഡ്ജിങ് ആയിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. നഷ്ടപ്പെട്ട പല്ലിന്‍റെ ഇരു വശത്തുമായി നിൽക്കുന്ന സ്വാഭാവികമായ പല്ലുകളെ രാകി ചെറുതാക്കി വേണം ബ്രിഡ്ജിങ്ങിൽ പല്ലുകൾ ഘടിപ്പിക്കാൻ എന്നത് ഒരു പോരായ്മയാണ്.ഇവിടെയാണ് ഇംപ്ലാന്‍റ് ചികിത്സയുടെ പ്രസക്തി.ഇപ്പോൾ ഡോക്ടർമാർ ഏറ്റവുമധികം ശുപാർശ ചെയ്യുന്ന നൂതനമായ ചികിത്സ രീതിയാണ് ഡെന്റൽ ഇംപ്ലാന്‍റുകള്‍.താടിയെല്ലില്‍ നിന്നും സപ്പോര്‍ട്ട് എടുത്ത് കൃത്രിമ പല്ലു വയ്ക്കുന്ന രീതിയാണ് ഡെന്റല്‍ ഇംപ്ലാന്‍റുകള്‍.ഇതു തൊട്ടടുത്ത പല്ലുകളെ സ്വാഭാവിക അവസ്ഥയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുള്ള ചികിത്സയാണ് എന്നതാണ് ശ്രദ്ധേയം.

.പല്ലില്ലാത്ത ഭാഗത്തെ അസ്ഥിയിൽ ടൈറ്റാനിയം സ്ക്രൂകൾ ഉറപ്പിക്കുകയും അതിന് മുകളിൽ ക്യാപ്പുകൾ ,ബ്രിഡ്ജുകൾ, പല്ല് സെറ്റുകൾ പോലുള്ള കൃത്രിമ പല്ലുകൾ വച്ചു പിടിപ്പിക്കുകയും ചെയ്യുന്നു.ഇൻട്ര ഓറൽ സ്കാനർ എന്ന ഉപകരണം ഉപയോഗിച്ച് വായയുടെ അളവുകൾ എടുക്കാൻ സാധിക്കും.CBCT സ്കാൻ ഉപയോഗിച്ച് താടിഎല്ലിന്റെ അവസ്ഥ,അണുബാധയുടെ സാധ്യത എന്നിവ മനസിലാക്കി ഇംപ്ലാന്റുകൾ ഉപയോഗിച്ച് ചികിത്സ ആരംഭിക്കാവുന്നതാണ്.ഇത്തരം പുതിയ സാങ്കേതിക വിദ്യകൾ ഇംപ്ലാന്റ് ചികിത്സ ഏറ്റവും വേഗത്തിലും സൗകര്യപ്രദവുമാക്കുന്നു.

ഇംപ്ലാന്റുകളുടെ സഹായത്തോടെ ഉറപ്പിക്കുന്ന ബ്രിഡ്ജുകൾ ഒരേ നിരയിൽ പല പല്ലുകൾ നഷ്ടപെട്ട വിടവുകളെ പുനസ്ഥാപിക്കാനുള്ള അനുയോജ്യമായ മാർഗമാണ്.ഇവിടെ നഷ്ടമായ ഓരോ പല്ലും ഡെന്റൽ ഇംപ്ലാന്റുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കേണ്ടി വരുന്നില്ല.കൂടുതൽ പല്ലുകൾ ഇംപ്ലാന്റ്ചെയ്യണമെങ്കിൽ രണ്ടറ്റത്തുള്ള പല്ലുകൾ മാത്രം ഇംപ്ലാന്റുകൾ ഉപയോഗിച്ച് ഉറപ്പിച്ച് നടുവിലുള്ള പല്ലുകൾ ഇംപ്ലാന്റ് സ്ക്രൂകൾ അസ്ഥിയിൽ ഉറപ്പിക്കാതെ തന്നെ ആ ബ്രിഡ്ജിനോട് ചേർത്ത് ഉറപ്പിക്കാൻ കഴിയും.അതായത് ഊരിമാറ്റാവുന്ന സെറ്റ് പല്ലുകൾക്ക് പകരം ഇമ്പ്ലാറ് എന്ന ചികിത്സ രീതി പ്രയോജനപ്പെടുത്താം..

ആദ്യം പല്ല് നഷ്ടപെട്ട ഭാഗത്തെ അസ്ഥിയിൽ ചെറിയ രീതിയിലുള്ള ശസ്ത്രക്രിയയിലൂടെ പല്ലിന്റെ വേരിനോട് സാദൃശ്യമുള്ള ടൈറ്റാനിയം സ്ക്രൂ ഘടിപ്പിക്കുന്നു. നമ്മുടെ എല്ലുമായി ആ സ്ക്രു കൂടിച്ചേരാനായി 6 മുതൽ 8 ആഴ്ച വരെ നൽകണം.ഇംപ്ലാന്റുകൾ എല്ലിൽ ഉറച്ചതിനു ശേഷം അതിനു മുകളിലായി നിങ്ങളുടെ മറ്റു പല്ലുകളുമായി നിറത്തിലും ഘടനയിലും സാദൃശ്യമുള്ള യഥാർത്ഥ പല്ല് പോലെ തന്നെ തോന്നിക്കുന്ന ഒരു കൃത്രിമ പല്ല് ക്യാപ്പിന്റെ രൂപത്തിൽ ഉറപ്പിക്കുന്നു.നിങ്ങളുടെ സ്വാഭാവിക പല്ലുകളോട് ഏറ്റവും കൂടുതൽ സാദൃശ്യം തോന്നുന്ന കൃത്രിമ പല്ലുകൾ മാനസികമായി തൃപ്തി തരുന്നു എന്നതിനൊപ്പം,ഭക്ഷണം ആസ്വദിച്ച് കഴിക്കാനും സംസാരിക്കാനും ചിരിക്കാനും സാധിക്കുന്നു.അതുവഴി നിങ്ങളുടെ ജീവിതനിലവാരവും ആരോഗ്യവും വർദ്ധിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here