കോഴിക്കോട് ബഹുനിലക്കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം കാർ സ്പെയർ പാർട്സ് ഗോഡൗണിൽ തീപിടുത്തം. പാർക്കിങ്ഏരിയയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചു. തൊണ്ടയാട് ബൈപ്പാസിന് സമീപം kkk ചീരഗൻ ടവറിലാണ് തീപിടുത്തം ഉണ്ടായത്. വൈകീട്ട് 3.30 ഓടെയായിരുന്ന സംഭവം.

കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ തീ പിടിച്ചതോടെ ഇവിടെ നിർത്തിയിട്ടിരുന്നജീവനക്കാരുടെ ബൈക്കുകൾ കത്തിനശിച്ചു. വെള്ളിമാടുകുന്നിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട്യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ഷോർട്ട് സെർക്യൂട്ടാവാം തീപ്പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ 4ബൈക്കുകള്‍ പൂർണമായും 2എണ്ണം ഭാഗികമായും കത്തി നശിച്ചു. ആളപായമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News